NEWS
മലയാളിക്ക് അമേരിക്കൻ അംഗീകാരം
16/01/2026 10:41 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ ബാഗേജ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനു കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കി മലയാളിയായ വിംഗ് കമാൻഡർ വേണുഗോപാൽ പത്മനാഭൻ നിർമ്മിച്ച ഒരു നവീന സാങ്കേതിക സംവിധാനത്തിന് അമേരിക്കൻ പേറ്റന്റ് ലഭിച്ചു.
ബാഗേജ് കൺവെയർ സംവിധാനങ്ങളിലെ അനധികൃത കൈകാര്യം, ഇടപെടൽ, അസാധാരണമായ നീക്കങ്ങൾ എന്നിവ തത്സമയം കണ്ടെത്താൻ കഴിയുന്ന വീഡിയോ വിശകലന സാങ്കേതികവിദ്യയാണ് ഈ പേറ്റന്റിന്റെ പ്രധാന സവിശേഷത.
ഇതിലൂടെ വിമാനത്താവള പ്രവർത്തനങ്ങളിൽ കൂടുതൽ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നു.
ബാംഗ്ലൂരിലെ എയർഫോഴ്സ് ടെക്നിക്കൽ കോളേജിൽ നിന്നും എംടെക് നേടിയ വേണുഗോപാൽ അമേരിക്കൻ ഡിഫൻസ് കമ്പനിയായ കൊള്ളിൻസ് ഏറോ സ്പേസിൽ ഡയറക്ടർ ആയിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







